ക്ഷേത്ര൦
ക്ഷേത്ര ഐതിഹ്യം
വ്ളവേത്ത് ശ്രീ മഹാ ഭഗവതി ക്ഷേത്രം കൊല്ലം ജില്ലയിലെ പുരാതനമായ ഒരു കുടുംബ ക്ഷേത്രമാണ്. കൊല്ലം ആസ്ഥാനത്തുനിന്നും 15 കീ മി വടക്ക് മാറി അഷ്ടമുടി കായലിലേക്ക് ഇറങ്ങിനിൽക്കുന്ന വെള്ളിമൺ എന്ന് പേരായ കര പ്രദേശത്താണ് ക്ഷേത്രം നിലനിൽക്കുന്നത്. പ ടീറ്റവിള ശങ്കരൻ , വ്ളവേത്ത് നാരായണൻ എന്നിവരുടെതായിരുന്നു ഈ കുടുംബക്ഷേത്രം . സമീപ പ്രേദേശങ്ങളുടെ താഴ്വര ഭാഗമാണ്ഇത്. പ്രാചിന കാലഘട്ടത്തിലെ നാഗാരാധനയും വൃക്ഷാരാധനയുമാണ് ഇവിടെ നിലനിന്നിരുന്നത് . എ .ഡി . 1905 - ലാണ് പ്രാചിന ആരാധന ക്രമത്തിൽ നിന്നും ആദ്യമായി മാറ്റം വരുന്നത്. കുടുംബാധികാരികൾ ചെങ്ങന്നൂർ ദേശത്തുനിന്നും കൊണ്ടുവന്ന ദേവിയുടെ ഒറ്റ ശിലാവിഗ്രഹം ആയിരുന്നു അന്ന് പ്രതിഷ്ഠിച്ചിരുന്നത്.

ആ കാലഘട്ടത്തിലെ വ്ളവേത്ത്കാവ് എന്നായിരുന്നു നാമകരണം ചെയ്തിരുന്നത്. വിശാലമായതും, ജലലഭൃതയുള്ളതും ജൈവസംപുഷ്ടവുമായ പ്രദേശമായിരുന്നു ഇത്. ഫലങ്ങളും പുഷ്പങ്ങളും ധാരാളമുള്ള വൃക്ഷങ്ങൾ. കിഴക്കോട്ടും വടക്കോട്ടും അൽപ്പം ചായവ്. ബ്രാഹ്മണഭൂമി ലക്ഷണം എന്നിവയാൽ ഉത്തമ ഭൂമിയായി അനുഗ്രഹീതപെട്ടതാണ് ഈ കാവ്. 1905 ൽ പ്രതിഷ്ഠ ചെയ്ത ഒറ്റ ശിലാവിഗ്രഹം ചെറിയ ഒരു അൽപ്പ പ്രസാദത്തിലായിരുന്നു പ്രീതിഷ്ഠിച്ചത്. ക്ഷേത്രത്തിന്റെ ചരിത്ര രേഖകളിൽ കീഴ്ക്കുടുക്കയും പ്ലാ൦തടിമേൽക്കൂരയിൽ ഓടുമേഞ്ഞതാണന്നു രേഖപെടുത്തിട്ടുണ്ട്. തുടർന്ന് 1925 മുതൽ കുംഭമാസത്തിലെ അശ്വതിനാളിൽ അശ്വതിമഹോത്‌സവം എന്ന് നാമകരണം ചെയ്‌ത്‌ ഉത്സവാഘോഷം നടത്തിവരുന്നു. പിന്നീട് 1951ൽ ഈ കുടുംബക്ഷേത്രം കുടുംബത്തിന്റെ കാരണവർ ആയിരുന്ന ബ്രഹ്മശ്രീ മാങ്ങാട് ഗോവിന്ദൻ തന്ത്രികൾ എസ്.എൻ.ഡി.പി യോഗത്തിനു കൈമാറ്റം ചെയ്‌തു. തുടർന്ന് യോഗമായിരുന്നു ക്ഷേത്രം പരിപാലിച്ചിരുന്നത്. 1955ൽ ദേവപ്രശ്നവിധി പ്രകാരം ഇന്ന് നിലവിൽ കാണുന്ന പ്രകാരം ഭദ്രദേവിയുടെയും ദുർഗ്ഗാദേവിയുടെയും ശ്രീകോവിലുകളും ഉപദേവാലയവും ഉപനിർമ്മിതികളും സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ ആദ്യതന്ത്രി ബഹു. ഗോവിന്ദൻ തന്ത്രിയും നിലവിൽ കമ്മാഞ്ചേരി മഠത്തിൽ ബ്രഹ്മ്മ ശ്രിസുബ്രമണ്യൻ തന്ത്രിയും കണക്കൻ മാവേലിക്കര പീതാംബരനാചാരിയും ക്ഷേത്രം ജ്യോത്സ്യൻ ചവറ ഇടയിലമുറിയിൽ രാജേന്ദ്രൻ ജ്യോത്സ്യരും ആണ്.
ശ്രീകോവിൽ
ശ്രീകോവിൽ വൃത്താകൃതിയിലാണ്. രണ്ടു നിലയുള്ള കെട്ടിടമാണ് അങ്കണവാടത്തിൽ സ്തംഭം, പടികൾ എന്നിവയുണ്ട്. തേക്ക് കൊണ്ടാണ് മുകളിലെ ഭാഗം നിർമ്മിച്ചിരിക്കുന്നത്. ഓരോ നിരയും മരത്തിന്റെ ശില്പങ്ങളാൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്, മരം പണിയുകൊണ്ടുള്ള മേൽക്കൂരകളാണ്. മേൽക്കൂരയുടെ മുകൾഭാഗ൦ പണിതിരിക്കുന്നത് മേൽക്കൂരയുടെ മുകളിൽ ആണ്.
നാലമ്പലം
ഗോപുരങ്ങൾക്കും പുറം ഭിത്തികൾക്കും ഉള്ളിൽ ക്ഷേത്രനിർമ്മാണത്തിന്റെ മറ്റൊരു രണ്ടു പാളികളുമുണ്ട്. നാലമ്പലം എന്നറിയപ്പെടുന്നു. നാലമ്പലത്തിന്റെ ആദ്യ പാളി ചെമ്പ് വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അവിടെ വെളിച്ചെണ്ണ (ചട്ടു വില്ലക്ക്) വഴി മുഴുവൻ വിളക്കുകൾ വെളിച്ചത്ത് കൊണ്ടുവരുന്നു. വസ്തുക്കളുടെ സംഭരണത്തിനായി നാലമ്പലത്തിന്റെ ഉള്ളിൽ നിരവധി മുറികളായി തിരിച്ചിട്ടുണ്ട്.
ഗോപുരം
ക്ഷേത്രത്തിൽ നാല് ഗോപുരങ്ങൾ ഉണ്ട്. പ്രധാന ഗോപുരം പടിഞ്ഞാറ് കിഴക്ക് ദിശയിലാണ്. മറ്റ് മൂന്നു ദക്ഷിണേ, വടക്കും വശങ്ങളിലേക്കും. മനോഹരമായ കല്ലും മരം കൊണ്ടുണ്ടാക്കിയ രണ്ട് നില കെട്ടിടമാണ് ഗോപുറം.
ഗുരുദേവ ക്ഷേത്രം